Asianet News MalayalamAsianet News Malayalam

കുട്ടികളെ കൈയിലെടുക്കാൻ കെ റെയിൽ;  സ്കൂൾ വിദ്യാർഥികൾക്കായി സിംപോസിയം

പ്രതിഷേധങ്ങള്‍ക്കിടയിലും സിൽവര്‍ ലൈൻ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

K Rail to conduct silver line line symposium for school students
Author
First Published Oct 8, 2022, 6:42 PM IST

തിരുവനന്തപുരം:  അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി വേണ്ടി കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ റെയിൽ) സിംപോസിയം നടത്തുന്നു. 'കേരളത്തിന്റെ വികസനം സിൽവർലൈനിലൂടെ' എന്ന വിഷയത്തിലാണ് സിംപോസിയം. സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും സിംപോയിസത്തിൽ പങ്കെടുക്കാം. എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വിദ്യാർഥികളുടെ സൗകര്യം പരി​ഗണിച്ചും ഓൺലൈനായാണ് സിംപോസിയം നടത്തുന്നത്. സിംപോസിയത്തിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും കെ റെയിൽ അറിയിച്ചു. ക്യു ആർ കോഡ് സ്കാൻ ചെയ്തും വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യേണ്ടത്.

അതിനിടെ, പ്രതിഷേധങ്ങള്‍ക്കിടയിലും സിൽവര്‍ ലൈൻ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 11 ജില്ലകളിലെ സ്പെഷ്യൽ തഹസിൽദാര്‍ ഓഫീസുകളിൽ ഓരോന്നിലും ചുമതലപ്പെടുത്തിയ 18 ഉദ്യോഗസ്ഥരുടേയും സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥരുടേയും ആണ് കാലാവധി പുതുക്കി നൽകിയത്

സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കി നൽകുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. 

മുടങ്ങിപ്പോയെന്നും പ്രതിഷേധം കനത്തപ്പോൾ പിൻമാറിയെന്നും ആക്ഷേപങ്ങൾക്കിടെയാണ് സിൽവര്‍ ലൈൻ പദ്ധതിയുമായി  മുന്നോട്ട് തന്നെയെന്ന സൂചന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വരുന്നത്. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.  മുൻകാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്.

Follow Us:
Download App:
  • android
  • ios