ആർഎസ്പിയുമായി എല്ലാ പ്രശ്നവും പരിഹരിക്കും. മുന്നണിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തുവെന്നും ആശങ്കപ്പെടുന്ന ഒന്നും യുഡിഎഫിൽ ഇല്ലെന്ന് സുധാകരൻ പറഞ്ഞു.
കണ്ണൂർ: ആര്‍എസ്പി ഉന്നയിച്ച പരാതികളില്‍ കര്‍ശന നടപടിയെന്ന് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി. അത്തരക്കാര്‍ ഇനിയുള്ള പുനഃസംഘടനയില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ചര്‍ച്ചയില്‍ പൂര്‍ണ്ണ സംതൃപ്തിയെന്ന് ആര്‍എസ്പി പ്രതികരിച്ചു. ഉഭയകക്ഷി ചർച്ച തുടരുമെന്ന് വി ഡി സതീശനും അറിയിച്ചു.
ആർഎസ്പിയുമായി എല്ലാ പ്രശ്നവും പരിഹരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ചിന്തിച്ചവർക്കെതിരെ പോലും നടപടി ഉണ്ടാകും. മുന്നണിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തുവെന്നും ആശങ്കപ്പെടുന്ന ഒന്നും യുഡിഎഫിൽ ഇല്ലെന്ന് സുധാകരൻ പറഞ്ഞു. മുന്നണി ശക്തിപ്പെടുത്തുന്ന തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പ്രതികരിച്ചു.
പഞ്ചായത്തുകളുലെ ധാരണ പാലിക്കണമെന്ന് ചര്‍ച്ചയില്‍ കോൺഗ്രസിനോട് ആർഎസ്പി അറിയിച്ചു. പ്രാദേശിക നേതാക്കളുമായി ഉടൻ ചർച്ച നടത്താമെന്ന് കോൺഗ്രസും അറിയിച്ചു. അതേസമയം, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയില്‍ അനുനയ ശ്രമങ്ങൾ നേതൃത്വം തുടരുകയാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ സുധാകരനും വി ഡി സതീശനും കൂടിക്കാഴ്ച്ച നടത്തുകയാണ്. കെപിസിസി ആസ്ഥാനമായ ഇന്ദിരഭാവനിൽ ആണ് കൂടിക്കാഴ്ച്ച.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
