പാത്രം മുട്ടി കൊറോണയെ തുരത്താമെന്ന് ആദ്യം പറഞ്ഞ മോദി പിന്നെ മച്ചിൻ്റെ മുകളിൽ ലൈറ്റടിക്കാനാണ് ഇപ്പോൾ പറയുന്നത്. മോദിയെ ഗുരുസ്ഥാനത്ത് കാണുന്ന ആളാണ് പിണറായി.

കണ്ണൂ‍ർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി കണ്ണൂർ എംപിയും കോൺ​ഗ്രസ് നേതാവുമായ കെ.സുധാകരൻ. പാത്രം മുട്ടി കൊറോണയെ തുരത്താമെന്ന് ആദ്യം പറഞ്ഞ മോദി പിന്നെ മച്ചിൻ്റെ മുകളിൽ ലൈറ്റടിക്കാനാണ് ഇപ്പോൾ പറയുന്നതെന്നും പ്രധാനമന്ത്രിയുടെ തലയ്ക്ക് വല്ല അസുഖവുമുണ്ടോയെന്നും സുധാകരൻ ചോദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുദ്ധിമാന്ദ്യമുള്ള ഒരു നേതൃത്വത്തിന് കീഴിൽ കൊറോണ വൈറസ് ബാധയെ അതിജീവിക്കാനാവില്ല. ടോ‍ർച്ച് അടിക്കണമെന്ന പറഞ്ഞ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്വാ​ഗതം ചെയ്യുകയാണ്. മോദിയെ പിണറായി ​ഗുരുസ്ഥാനത്താണ് കാണുന്നത്. കമ്മ്യൂണിസ്റ്റ് രീതിയല്ല പിണറായി വിജയന് ഇന്നുള്ളത്. 

സാലറി ചലഞ്ചിനോട് വിമുഖത കാണിക്കുന്നവരെ ധനമന്ത്രി തോമസ് ഐസക് ഭീഷണിപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിക്കുന്നതിൽ സുതാര്യതയില്ലെന്നും സുധാകരൻ ആരോപിച്ചു.