"കാനം രാജേന്ദ്രൻ ആത്മാഭിമാനം പണയം വച്ചു. എന്തോ ഒളിക്കാനുണ്ട് എന്ന നിലയിലാണ് ഇപ്പോൾ കാനം പെരുമാറുന്നത്."

കണ്ണൂര്‍: ഇ മൊബിലിറ്റി കൺസൾട്ടൻസി കരാര്‍ അടക്കമുള്ള അഴിമതി ആക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്കും ഇടതുമുന്നണി നേതാക്കൾക്കുമെതിരെ കടുത്ത വിര്‍ശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിണറായി മന്ത്രിസഭയിൽ മന്ത്രിമാരെല്ലാം റോബോട്ടുകളാണ്. മുന്നണി നേതാക്കൾക്ക് മാനാഭിമാനം പോലും ഇല്ലാതായെന്നും കെ സുധാകരൻ ആക്ഷേപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാനം രാജേന്ദ്രൻ ആത്മാഭിമാനം പണയം വച്ചു. എന്തോ ഒളിക്കാനുണ്ട് എന്ന നിലയിലാണ് ഇപ്പോൾ കാനം പെരുമാറുന്നതെന്നും കെ സുധാകരൻ പറഞ്ഞു. നട്ടെല്ലുണ്ടായിരുന്ന സി പി ഐ ഇപ്പോൾ ഗതി കെട്ട നിലയിലാണ്. മരിച്ചവരുടെ പെൻഷൻ മന്ത്രിയുടെ ബന്ധു പണം അടിച്ചു മാറ്റിയാൽ പൊലീസെങ്ങനെ നടപടിയെടുക്കാനാണെന്നും എന്ന് സുധാകരൻ ചോദിച്ചു