കണ്ണൂർ: സുപ്രീം കോടതി ജ‍ഡ്ജിമാർക്കെതിരെ നിയുക്ത കണ്ണൂർ എംപി കെ സുധാകരൻ. ശബരിമല സ്ത്രീ പ്രവേശന വിധിയെ അടിസ്ഥാനമാക്കിയായിരുന്നു കെ സുധാകരന്‍റെ വാക്കുകൾ. വിധി പറയുമ്പോൾ അത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ജ‍ഡ്ജിമാർ ചിന്തിക്കണമെന്ന് പറഞ്ഞ സുധാകരൻ ദാമ്പത്യേതര ബന്ധവും സ്വവർഗ്ഗാനുരാഗവുമായി ബന്ധപ്പെട്ട വിധികളെ അടക്കം അക്ഷേപിച്ചു. 

'ദാമ്പത്യേതര ബന്ധം നിയമാനുസൃതമാണെന്ന് പറഞ്ഞ ജഡ്ജി വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നത് കണ്ടാല്‍ എന്താണ് തോന്നുക' എന്ന് ചോദിച്ച കെ സുധാകരൻ വിധി പ്രഖ്യാപിച്ച ജ‍ഡ്ജി സമൂഹത്തോട് അനീതിയാണ് കാട്ടിയതെന്ന് സുധാകരൻ കണ്ണൂരിൽ പറഞ്ഞു. 

ഇത്രയധികം കോടതികൾ ഈ നാട്ടിൽ ഉള്ളത് തന്നെ ജ‍ഡ്ജിമാർ തെറ്റ് വരുത്തുമെന്ന ധാരണ കൊണ്ടാണെന്ന് പറഞ്ഞ സുധാകരൻ. കോടതിയുടെ വാക്ക് അവസാന വാക്കല്ല എന്നും പ്രസ്താവിച്ചു. 

"