അനധികൃത സ്വത്ത് സമ്പാദനം, മുൻ ഡ്രൈവറുടെ പരാതിയിൽ നടപടി; കെ സുധാകരൻ വിജിലൻസിന് മുന്നിൽ
കെ. കരുണാകരൻ ട്രസ്റ്റ് രൂപീകരിച്ച് ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ വിദേശത്തു നിന്ന് ഉൾപ്പടെ പണം പിരിക്കുകയും പിന്നീട് ഈ തുക സുധാകരൻ ചെലവഴിച്ചെന്നുമാണ് പരാതി.

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കെ സുധാകരന്റെ മൊഴി കോഴിക്കോട് വിജിലൻസ് രേഖപ്പെടുത്തുന്നു. വിജിലൻസ് പ്രത്യേക സെൽ എസ്.പി അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു 2021 ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. കെ. കരുണാകരൻ ട്രസ്റ്റ് രൂപീകരിച്ച് ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ വിദേശത്തു നിന്ന് ഉൾപ്പടെ പണം പിരിക്കുകയും പിന്നീട് ഈ തുക സുധാകരൻ ചെലവഴിച്ചെന്നുമാണ് പരാതി. ഡിസിസി ഓഫിസ് നിർമിക്കാൻ പിരിച്ച തുക വകമാറ്റി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ ജൂൺ 10 ന് പ്രശാന്ത് ബാബുവിന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് മൊഴി നൽകാൻ സുധാകരന് വിജിലൻസ് നോട്ടീസ് നൽകിയത്. സുധാകരെന്റെ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങൾ കണ്ണൂർ കാടാച്ചിറ ഹൈസ്കൂൾ പ്രധാന അധ്യാപകനിൽ നിന്ന് വിജിലൻസ് നേരത്തെ തേടിയിരുന്നു.
മരിച്ചവരെയും വിടാതെ ലോൺ ആപ്പുകൾ, നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോ ഇന്നും അയച്ചു, ഇപ്പോഴും ഭീഷണി