കോണ്‍ഗ്രസിന്‍റെ ഉന്നതരായ നേതാക്കളെ പരസ്യമായി തെറി വിളിക്കുന്ന ഒരാളെ പരസ്യമായി കെ എസ് ബ്രിഗേഡെന്ന് ആദരിക്കുന്ന ആളാണ് കെ സുധാകരന്‍. അത്തരമൊരാള്‍ക്ക് തന്നോട് അച്ചടക്കത്തേക്കുറിച്ച് പറയന്‍ എന്ത് യോഗ്യതയാണെന്നും അനില്‍ കുമാര്‍ 

രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും പരസ്യമായി വളരെ മോശമായി അധിക്ഷേപിച്ച വ്യക്തി കെ എസ് ബ്രിഗേഡെന്ന് കെ പി അനില്‍കുമാര്‍. കോണ്‍ഗ്രസിന്‍റെ ഉന്നതരായ നേതാക്കളെ പരസ്യമായി തെറി വിളിക്കുന്ന ഒരാളെ പരസ്യമായി കെ എസ് ബ്രിഗേഡെന്ന് ആദരിക്കുന്ന ആളാണ് കെ സുധാകരന്‍. അത്തരമൊരാള്‍ക്ക് തന്നോട് അച്ചടക്കത്തേക്കുറിച്ച് പറയന്‍ എന്ത് യോഗ്യതയാണെന്നും അനില്‍ കുമാര്‍ ചോദിക്കുന്നു.

YouTube video player

കൂലിക്ക് ആളെ വച്ച് മാന്യമാരെ അപമാനിക്കാന്‍ നേതൃത്വം നല്‍കുന്ന വ്യക്തിയാണ് കെ സുധാകരന്‍. താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചെടുത്തത് പോലെയാണ് സുധാകരൻ കെ പി സി സി പിടിച്ചെടുത്തത്. രൂക്ഷമായ ആരോപണമാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കെ പി അനില്‍കുമാര്‍ നടത്തിയിട്ടുള്ളത്. കോണ്‍ഗ്രസിന്‍റെ ഭരണഘടന മാറ്റാതെയാണ് പാര്‍ട്ടിയെ സെമി കേഡറാക്കാനുള്ള ശ്രമം നടത്തുന്നതെന്നും അനില്‍കുമാര്‍ ആരോപിക്കുന്നത്. 

'പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല'; കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടമായി. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്ത് ജനാധിപത്യം ഇല്ലാതായി. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. നോട്ടീസിന് മറുപടി നല്‍കി 11 ദിവസമായിട്ടും നേതൃത്വം അനങ്ങിയില്ലെന്നും അനില്‍ കുമാര്‍ ആരോപിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona