Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് കാലത്ത് ആപ്പ് വച്ചത് ആരാണാവോ?ഡിവൈഎഫ്ഐ ഭക്ഷണവിതരണത്തെ പുകഴ്ത്തിയ സുധാകരന് ശിവന്‍കുട്ടിയുടെ മറുപടി

തെരഞ്ഞെടുപ്പ് കാലത്ത് ഡിവൈഎഫ്ഐ ഉച്ചഭക്ഷണ വിതരണത്തിന് ആപ്പ് വച്ചത് ആരാണാവോ എന്നാണ് ശിവന്‍കുട്ടി ചോദ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍  ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ ഇന്ന് പറഞ്ഞിരുന്നു

k sudhakaran praises dyfi food distribution program and minister v sivankutty questions it
Author
Thiruvananthapuram, First Published Apr 28, 2022, 4:38 PM IST

തിരുവനന്തപുരം: ഡിവൈഎഫ്ഐ (DYFI) നടത്തുന്ന ഉച്ചഭക്ഷണവിതരണത്തെ പുകഴ്ത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് (K Sushakaran) മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). തെരഞ്ഞെടുപ്പ് കാലത്ത് ഡിവൈഎഫ്ഐ ഉച്ചഭക്ഷണ വിതരണത്തിന് ആപ്പ് വച്ചത് ആരാണാവോ എന്നാണ് ശിവന്‍കുട്ടി ചോദ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍  ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ ഇന്ന് പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം പോലും ഡിവൈഎഫ്ഐ ഭക്ഷണ വിതരണം മുടക്കിയിട്ടില്ല. ഇത്തരം ശൈലികള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് നടപ്പാക്കണമെന്നും സുധാകരന്‍ പറഞ്ഞു.

കോൺഗ്രസ് വേദിയിൽ കെപിസിസി പ്രസിഡന്‍റ് ഡിവൈഎഫ്ഐ മാതൃകയെ ഉയര്‍ത്തി കാണിച്ചത് ഇപ്പോള്‍ വലിയ ചർച്ചയായിരിക്കുകയാണ്. രാവിലെ മുതല്‍ രാത്രിവരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സാമൂഹിക സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും കൂടിച്ചേരുന്നതാണ് രാഷ്ട്രീയമെന്നും സതീശന്‍ വ്യക്തമാക്കി. 

'മികച്ചതും സമഗ്രവും', ഗുജറാത്ത് ഡാഷ് ബോര്‍ഡ് മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം, പുകഴ്ത്തി ചീഫ് സെക്രട്ടറി

ദില്ലി: ഗുജറാത്തിലെ ഡാഷ് ബോർഡ് (Gujarat Dash Bord) സംവിധാനത്തെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി വി പി ജോയ് (v p joy). ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണെന്ന് വി പി ജോയ് പറഞ്ഞു. വികസന പുരോഗതി വിലയിരുത്താന്‍ ഏറെ കാര്യക്ഷമമായ സംവിധാനമാണിത്. സേവന വിതരണം നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പ്രതികരണം ശേഖരിക്കുന്നതിനും മറ്റും ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമായ ഒരു സംവിധാനമാണ്.

സംവിധാനം മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഗുജറാത്തിലെത്തിയ ചീഫ് സെക്രട്ടറി ഇന്ന് രാവിലെ  മുഖ്യമന്ത്രിയുടെ വസതിയിൽ സന്ദർശനം നടത്തി. ഇവിടെയാണ് ഡാഷ് ബോർഡ് സംവിധാനത്തിന്‍റെ ഭാഗമായുള്ള വീഡിയോ വാൾ അടക്കമുള്ളത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സ്റ്റാഫ് ഓഫിസർ ഉമേഷ് ഐഎഎസും ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്. ഗുജറാത്ത് ചീഫ്  സെക്രട്ടറി പങ്കജ് കുമാർ ഡാഷ് ബോർഡ് സംവിധാനം വിശദീകരിച്ച് നൽകി.

ഇന്ന് മുഴുവൻ ഉദ്യോഗസ്ഥരുമായും മറ്റുമുള്ള കൂടിക്കാഴ്ച്ചകളാണ് നിശ്ചയിച്ചിരിക്കുന്നത്. നാളെ കേരളത്തിലേക്ക് മടങ്ങും. 2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ തുടങ്ങിയ ഡാഷ് ബോർഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സർക്കാരിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിലൂടെ തത്സമയം വിലയിരുത്തുന്നതാണ് സംവിധാനം.

ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. പിണറായിയുമായി അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഗുജറാത്ത് മാതൃക എടുത്ത് പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർക്ക് മാർക്കിട്ട് പ്രവർത്തനം വിലയിരുത്തുന്ന സംസ്ഥാന സർക്കാർ ഗുജറാത്ത് രീതി കൂടി മാതൃക ആക്കാനാണ് പഠനത്തിനായി ചീഫ് സെക്രട്ടറിയെ അയച്ചത്. 

Follow Us:
Download App:
  • android
  • ios