കോൺഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവ്. ഇതാണ് ശരിയായ പാതയെന്നും കെ സുധാകരൻ പറഞ്ഞു. 

കണ്ണൂര്‍: ആരുടേയും നോമിനിയായല്ല വി ഡി സതീശൻ മത്സര രംഗത്തേക്ക് എത്തിയതെന്ന് കെ സുധാകരൻ എംപി. പാര്‍ട്ടിയിൽ തിളച്ച് മറിയുന്ന യുവജനങ്ങളുടേയും പുതു തലമുറയുടേയും പ്രതിനിധിയാണ് വി ഡി സതീശൻ. അവരുടെ ആഗ്രഹം ആണ് പ്രതിപക്ഷ സ്ഥാനത്തേക്ക് വിഡി സതീശൻ എത്തുന്നതോടെ നിറവേറ്റപ്പെടുന്നതെന്നും കെ സുധാകരൻ പറഞ്ഞു. 

കോൺഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവ്. ഇതാണ് ശരിയായ പാതയെന്നും കെ സുധാകരൻ പറഞ്ഞു. കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്തേക്ക് തന്‍റെ പേര് പരിഗണിക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അറിയുന്നു എന്നും കെ സുധാകരൻ കണ്ണൂരിൽ പ്രതികരിച്ചു.