യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന വി ഡി സതീശന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കെ സുധാകരൻ. നേതാക്കൾ പറഞ്ഞ വാക്ക് പാലിക്കേണ്ടിവരുമെന്നും എന്നാൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫിന് ഭരണം കിട്ടിയാൽ ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട: യു ഡി എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഭരണം ലഭിച്ചില്ലെങ്കിൽ സതീശൻ പറഞ്ഞ വാക്ക് പാലിക്കേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞാൽ അത് നടപ്പിലാക്കണമല്ലോ എന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. യു ഡി എഫിന് 130 സീറ്റുകൾ വരെ കിട്ടുമെന്ന് കെ സുധാകരൻ പ്രതീക്ഷ പങ്കുവച്ചു. യു ഡി എഫിന് ഭരണം കിട്ടിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ മുഖ്യമന്ത്രി എന്നത് രാഹുൽ ഗാന്ധിയുടെ മാത്രം അഭിപ്രായമാണെന്നും സുധാകരൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

