ഭരണാധികാരികൾ സംശയത്തിന്റെ നിഴലിൽ വന്നാൽ ഭരണത്തിൽ തുടരുന്നത് ശരിയല്ലെന്ന് പിണറായി വിജയൻ മുമ്പ് പറഞ്ഞിട്ടുണ്ട്

ദില്ലി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് പ്രതീക്ഷിച്ചതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഡോളർ കടത്തിൽ ആരോപണ വിധേയനാകുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ചോദ്യം ചെയ്യുമെന്നുമാണ് പ്രതീക്ഷിച്ചത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.

ഭരണാധികാരികൾ സംശയത്തിന്റെ നിഴലിൽ വന്നാൽ ഭരണത്തിൽ തുടരുന്നത് ശരിയല്ലെന്ന് പിണറായി വിജയൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അത് ബാധകമല്ലേ? ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടില്ലെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല? ബിജെപി നിലപാട് വ്യക്തമാക്കാണം.

എല്ലാ തലങ്ങളിലും നടത്തിയ ചർച്ചക്ക് ഒടുവിലാണ് കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട ഒരു ചുരുക്കപ്പട്ടിക ഹൈക്കമാന്റിന് നൽകിയത്. ഗ്രൂപ്പ് കഴിഞ്ഞ കഥയാണ്. പാർട്ടി നേതാക്കൾക്ക് എതിരെ അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തിയതിന് തിരുവനന്തപുരത്തെ പിഎസ് പ്രശാന്തിനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായി കെപിസിസി അധ്യക്ഷൻ അറിയിച്ചു. 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ഇന്ന് രാത്രി 12 മണിക്ക് സേവാദൾ യാത്രയോടെ തുടങ്ങുമെന്നും 12 മണിക്ക് 75 മെഴുകുതിരി കത്തിക്കുമെന്നും സുധാകരൻ അറിയിച്ചു.