Asianet News MalayalamAsianet News Malayalam

'പിണറായിയ്ക്ക് നാണമുണ്ടോ അമിത് ഷായെ വള്ളംകളിക്ക് വിളിക്കാൻ? അഭിമാന ബോധമില്ല': കെ സുധാകരൻ 

"പിണറായിക്ക് അഭിമാന ബോധമില്ല. സ്വന്തം കാര്യം കാണാൻ ആരുടെ കാലും പിടിയ്ക്കുന്ന രീതി"

k sudhakaran response over pinarayi vijayan invite amit shah to  nehru trophy boat race controversy
Author
First Published Aug 29, 2022, 2:51 PM IST

കണ്ണൂർ : നെഹ്റു ട്രോഫി വള്ളംകളി കാണാൻ ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് രാഷ്ട്രീയ വിവാദമാക്കി പ്രതിപക്ഷം. അമിത് ഷായെ വള്ളം കളിയ്ക്ക് വിളിക്കാൻ പിണറായിയ്ക്ക് നാണമുണ്ടോയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചോദിച്ചു. പിണറായിക്ക് അഭിമാന ബോധമില്ലെന്നും സ്വന്തം കാര്യം കാണാൻ ആരുടെ കാലും പിടിയ്ക്കുന്ന രീതിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. 30 തവണ ലാവ്ലിൻ കേസ് മാറ്റിയത് ആരെ സഹായിക്കാനാണെന്നും സുധാകരൻ ചോദിച്ചു. 

സംസ്ഥാനത്ത് രാഷ്ട്രീയ ച‍ര്‍ച്ചയായ ഗവര്‍ണര്‍, പ്രിയ വ‍ര്‍ഗീസിന്റെ നിയമനം, സിപിഎം നേതൃമാറ്റം അടക്കമുള്ള വിഷയങ്ങളിലും  സുധാകരൻ പ്രതികരിച്ചു. ഗവർണർ അനുസരണയോടെ നിന്നപ്പോൾ സർക്കാരിന് നല്ല കുട്ടിയായിരുന്നുവെന്നും ഇപ്പോൾ മോശമായി മാറിയെന്നും സുധാകരൻ കുറ്റപ്പെടുത്തി. സർക്കാരിന് ഇഷ്ടമല്ലാത്ത കാര്യങ്ങളെ നീക്കാൻ ഗവർണർ കൂട്ടുനിൽക്കണമെന്നായിരുന്നു രീതി. അത് നടക്കുമോയെന്നും സുധാകരൻ ചോദിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രിയ വർഗീസിന്റെ നിയമന നടപടിയിൽ കോൺഗ്രസ് സമരം ചെയ്തതാണ്. എന്നാൽ അന്ന് ആ സമരത്തെ സർക്കാർ അടിച്ചമർത്തി. എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനോട് പ്രതികരിച്ച സുധാകരൻ. ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ സന്തോഷമാണെന്നും എം.വി.ഗോവിന്ദൻ രാഷ്ട്രീയ എതിരാളിയാണ് രാഷ്ട്രീയ ശത്രുവല്ലെന്നും കൂട്ടിച്ചേര്‍ത്തു. 

വള്ളംകളിക്ക് അമിത്ഷാ മുഖ്യാതിഥി: ന്യായീകരിച്ച് ഡിവൈെഫ്ഐ 'കേരളം പ്രത്യേക റിപ്പബ്ലിക് അല്ല'
ഇ പി ജയരാജൻ വധ ശ്രമകേസ് ; സുധാകരൻ കുറ്റവിമുക്തനാക്കപ്പെടുമോ ? 

ഇ പി ജയരാജനെ ട്രെയിനിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ  നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. തിരുവനന്തപുരം സെഷൻസ് കോടതി ഈ ആവശ്യം തള്ളിയതിന് പിറകെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ കേസിന്റെ വിചാരണ നടപടികൾ 2016 ൽ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും തുടർ വാദമുണ്ടായിരുന്നില്ല. 

ജൂനിയര്‍ എന്‍ടിആ‍ര്‍ ബിജെപിയിലേക്കോ? അമിത് ഷായുടെ വിരുന്നിന് പിന്നിലെന്ത്? 'മിഷൻ സൗത്ത്'വീണ്ടും ചർച്ചയാകുമ്പോൾ

കേസിൽ അന്തിമ  വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കണമെന് ഈ മാസം പന്ത്രണ്ടിന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്ന്  കേസ് വീണ്ടും പരിഗണിക്കുന്നത്. ഹർജി തീർപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം വിചാരണ നടപടികൾ വൈകുന്നതിന്  കാരണമാകുന്നുവെന്നായിരുന്നു സർക്കാരിന്റെ വാദം. 1995 ഏപ്രിൽ 12 ന് രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യവെ ആന്ധ്രാപ്രദേശിലെ  ഗോളിൽ വച്ച് ജയരാജനെ ഗുണ്ടാ സംഘം വെടിവച്ചു കൊല്ലാൻ  ശ്രമിച്ച സംഭവമാണ് കേസിനാധാരം. സംഭവത്തിൽ  സുധാകരൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

അമിത് ഷായുടെ ചെരുപ്പെടുത്ത് ബിജെപി അധ്യക്ഷൻ, 'തെലങ്കാനയുടെ അഭിമാനം പണയം വച്ചെന്ന് വിമർശനം' -വീഡിയോ

 

Follow Us:
Download App:
  • android
  • ios