കണ്ണൂർ: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായി കെഎം ഷാജിക്കെതിരായ കേസുകളിൽ നിലപാട് വ്യക്തമാക്കി കണ്ണൂർ എംപി കെ.സുധാകരൻ.  കെഎം ഷാജിയെ ഒറ്റപ്പെടുത്തി വേട്ടയാടാൻ സമ്മതിക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞു. 

ജീവൻ കൊടുത്തും ഷാജിയെ യുഡിഎഫ് സംരക്ഷിക്കും.എൻഫോഴ്സമെന്‍റ് അന്വേഷണം ആവശ്യമുള്ള ഒരു പരാതിയും ഷാജിക്കെതിരെ ഇല്ല. മുഖ്യമന്ത്രിക്കെതിരായ പ്രസംഗത്തിന്‍റെ പേരിലാണ് ഷാജിയെ വേട്ടയാടുന്നതെന്നും കെ സുധാകരൻ എംപി പറഞ്ഞു.  

ശിവശങ്കരൻ കസ്റ്റഡിയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു നിമിഷം അധികാരത്തിൽ തുടരരുത്. വികസനത്തിൻ്റെ പേരിൽ വൻ കൊള്ളയാണ് ഇവിടെ നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. കേരളത്തിന് പുറത്ത് കോൺ​ഗ്രസും സിപിഎമ്മും തമ്മിൽ സ‍ഖ്യമുണ്ടാക്കുന്നതിൽ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. എന്നാൽ അതിപ്പോൾ പരസ്യമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.