Asianet News MalayalamAsianet News Malayalam

പൊതുജനം കഴുതയല്ല, ആ പേര് ചേരുക മുഖ്യമന്ത്രിക്ക്; കൊവിഡിൽ രാഷ്ട്രീയം കളിക്കുന്നെന്നും കെ സുരേന്ദ്രൻ

'ഓഖിയുടെ സമയത്തും, പ്രവാസികളെ തിരികെ എത്തിക്കുന്നതിനും മഹാ പ്രളയ കാലത്തും രാഷ്ട്രീയം കളിച്ചയാളാണ് മുഖ്യമന്ത്രി'

K Surendran against CM Pinarayi Vijayan over criticism against Central govt
Author
Thiruvananthapuram, First Published Apr 24, 2021, 3:04 PM IST

തിരുവനന്തപുരം: കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിൽ നിന്നുള്ള നിലപാടുകളെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കൊവിഡിന്റെ രണ്ടാം വരവിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നത് ആവർത്തിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഓഖിയുടെ സമയത്തും, പ്രവാസികളെ തിരികെ എത്തിക്കുന്നതിനും മഹാ പ്രളയ കാലത്തും രാഷ്ട്രീയം കളിച്ചയാളാണ് മുഖ്യമന്ത്രി. പൊതുജനം കഴുതയാണെന്ന് കരുതരുതെന്നും, ആ പേര് ചേരുക മുഖ്യമന്ത്രിക്കാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഓരോ പ്രശ്നം കഴിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ വർധിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios