Asianet News MalayalamAsianet News Malayalam

വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാകമ്മീഷൻ അദ്ധ്യക്ഷയെ മാറ്റണം: കെ. സുരേന്ദ്രൻ

ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിതാകമ്മീഷൻ അദ്ധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നതെന്ന് കെ സുരേന്ദ്രന്‍‌.

k surendran against womens commission chairperson mc josephine
Author
Kozhikode, First Published Jun 24, 2021, 7:07 PM IST

കോഴിക്കോട്: ദുരനുഭവം നേരിട്ട യുവതി വിളിച്ചപ്പോൾ അപമര്യാദയായി സംസാരിച്ച വനിതാകമ്മീഷൻ അദ്ധ്യക്ഷ ജോസഫൈനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാകമ്മീഷനെ എന്തിനാണ് സർക്കാർ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ​

ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിതാകമ്മീഷൻ അദ്ധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകൾ പരാതി പറയുക? ഇവർക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാവണം. രാജ്യത്തെ ഭരണഘടനയോടല്ല പാർട്ടി സംവിധാനത്തോടാണ് തനിക്ക് കൂറെന്നാണ് വനിതാകമ്മീഷൻ അദ്ധ്യക്ഷ പറയുന്നത്. 

തനിക്ക് മാനഹാനി നേരിട്ടാൽ പാർട്ടിയിലാണ് പരാതി നൽകുകയെന്നാണ് ഇവരുടെ ഭാഷ്യം. ധാർഷ്ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവർ വനിതാകമ്മീഷൻ അദ്ധ്യക്ഷയായിരിക്കുന്നത് സംസ്ഥാനത്തെ മുഴുവൻ വനിതകൾക്കും നാണക്കേടാണ്. ശബരിമലയിൽ നവോത്ഥാനമുണ്ടാക്കാൻ നടന്നവർ ആദ്യം കേരളത്തിൽ സ്ത്രീകൾക്ക് ജിവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios