ഇ പി ജയരാജൻ പാർട്ടി ചുമതലക്കാരൻ അയി തൃശൂർ എത്തിയപ്പോഴാണ്  ആസൂത്രണം നടന്നത്.തട്ടിപ്പിൽ പങ്കാളിയായത് വലിയ സ്രാവുകളെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്‍

തിരുവനന്തപുരം: കരിവണ്ണൂര്‍ സഹകരണ ബ്ങ്കിലെ 300 കോടി തട്ടിപ്പിന് പിന്നില്‍ സിപിഎമ്മിന്‍റെ ഉന്നത നേതാക്കളെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്‍ ആരോപിച്ചു.മന്ത്രി ആർ ബിന്ദുവിന് കരിവണ്ണൂർ തട്ടിപ്പ്കാരുമായി ബന്ധമുണ്ട്.ബിന്ദുവിന് തെരഞ്ഞെടുപ്പിൽ തട്ടിപ്പ്കാർ പണം നൽകി.മൊയ്തീന്‍ മാത്രം അല്ല കൊള്ളക്ക് പിന്നിൽ. രണ്ട് സിപിഎം ജില്ലാ സെക്രട്ടരിമാര്‍ക്ക് പങ്കുണ്ട്.,കണ്ണൂർകാരനായ സതീശൻ എങ്ങനെ കരിവണ്ണൂരിൽ എത്തി. മൊയ്‌തീനെ ചോദ്യം ചെയ്യുമ്പോൾ എല്ലാം പുറത്തു വരും.കണ്ണൂർ സ്വദേശി സതീശൻ എങ്ങനെ തട്ടിപ്പ് പങ്കാളിയായി.അയാൾ എങ്ങനെ കരിവണ്ണൂരിൽ എത്തി.ഇ പി ജയരാജൻ പാർട്ടി ചുമതലക്കാരൻ അയി തൃശൂർ എത്തിയപ്പോഴാണ് തട്ടിപ്പ് ആസൂത്രണം നടന്നത്.തട്ടിപ്പിൽ പങ്കാളിയായത് വലിയ സ്രാവുകളാണ്.പ്രതിപക്ഷം മിണ്ടുന്നില്ല.ആകെ എന്തേലും പറയുന്നത് അനിൽ അക്കര മാത്രം.സതീശൻ എങ്ങനെ കരിവണ്ണൂർ എത്തിയത് എന്ന് ഇ പി ജയരാജൻ മറുപടി പറയണം .ജയരാജന്‍റെ അടുത്ത ആളാണ് സതീശൻ.കുഞ്ഞാലിക്കുട്ടി പണം നിക്ഷേപിക്കുന്നത് സിപിഎമ്മിന്‍റെ ബാങ്കിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

കോടികളുടെ ബിനാമി ലോൺ, ഉടമകളറിയാതെ ഭൂമി പണയപ്പെടുത്തി: എസി മൊയ്തീനെതിരെ കുരുക്ക് മുറുക്കി ഇഡി

മൊയ്തീന്റെ ബെനാമികളെന്ന് ആരോപണം: 2 ബിസിനസുകാർക്ക് കരുവന്നൂർ ബാങ്കിൽ നിന്ന് കിട്ടിയത് കോടികൾ