Asianet News MalayalamAsianet News Malayalam

'ശുഷ്കാന്തി അഭിനന്ദനീയം': ബാലാവകാശ കമ്മീഷനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

'ബാലാവകാശ കമ്മീഷന്റെ ശുഷ്കാന്തി അഭിനന്ദനീയം. ഇന്ന് കോഴിക്കോട്‌ ജില്ലയിലെ ഉണ്ണികുളത്ത് ഒരു ആറുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട കാര്യം കമ്മീഷനെ അറിയിക്കുന്നു'- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

k surendran criticizes state child rights commission
Author
Kozhikode, First Published Nov 5, 2020, 4:19 PM IST

കോഴിക്കോട്: സംസ്ഥാന ബാലാവകാശ കമ്മീഷനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധനയ്ക്കിടെ ബിനീഷിന്‍റെ മകള്‍ക്ക് വേണ്ടി ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയതിനെതിരെയാണ് സുരേന്ദ്രന്‍റെ വിമര്‍ശനം.

'ബാലാവകാശ കമ്മീഷന്റെ ശുഷ്കാന്തി അഭിനന്ദനീയം. ഇന്ന് കോഴിക്കോട്‌ ജില്ലയിലെ ഉണ്ണികുളത്ത് ഒരു ആറുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട കാര്യം കമ്മീഷനെ അറിയിക്കുന്നു'- കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും റെയ്ഡിന്റെ പേരില്‍ വീട്ട് തടങ്കലിലാക്കിയെന്ന് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. കുഞ്ഞിന്റെ ഡയപ്പര്‍ പോലും മാറാന്‍ പറ്റാത്ത അവസ്ഥ വന്നുവെന്ന് പറഞ്ഞ് ബന്ധുക്കള്‍ രാവിലെ ബിനീഷിന്‍റെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ  ബാലാവകാശ കമ്മീഷന്‍ നേരിട്ട് സ്ഥലത്തെത്തി ഇഡിയോട്  വിശദീകരണം ചോദിച്ചിരുന്നു.

Read More: ബാലാവകാശ കമ്മീഷൻ ബിനീഷിന്റെ വീട്ടിലെത്തി, കുടുംബാംഗങ്ങളെ ഇഡി പുറത്തേക്ക് വിട്ടു

Follow Us:
Download App:
  • android
  • ios