'ഒരു വാർഡ് കൂട്ടുന്നെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ?' വാർഡ് പുനഃക്രമീകരണത്തെ വിമർശിച്ച് കെ സുരേന്ദ്രൻ

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ചർച്ചയായി.

K Surendran criticizes ward realignment

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് പുനക്രമീകരണം ജനവിധി അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു പഞ്ചായത്തിൽ ഒരു വാർഡ് കൂട്ടി പുനക്രമീകരിക്കാനുള്ള സർക്കാർ നീക്കം ദൂരൂഹമാണ്. ഈ ബില്ല് നിയമസഭയിൽ വന്നപ്പോൾ പ്രതിപക്ഷനേതാവ് വി ‍ഡി സതീശന്‍റെ നേതൃത്വത്തിൽ ഉണ്ടായത് കുറ്റകരമായ അനാസ്ഥയെന്നും സുരേന്ദ്രൻ ആരോപിച്ചു. വാർഡ് തലത്തിൽ ഉപസമിതി രൂപീകരിച്ച് രാഷ്ട്രീയമായും നിയമപരമായും ബിജെപി ഇതിനെ പ്രതിരോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.  ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ചർച്ചയായി.

Latest Videos
Follow Us:
Download App:
  • android
  • ios