കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്‍റെ നിലപാടിനെ സ്വാ​ഗതം ചെയ്ത് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കോടതിയുടെ തീരുമാനം അശ്വാസം നൽകുന്നതാണെന്നും അയ്യപ്പഭക്തരുടെ വിജയമാണെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. യുവതീപ്രവേശനത്തിനായി സത്യവാങ്‌മൂലം നൽകിയ പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികൾ വിധി പറയാതെ മാറ്റിയിരിക്കുകയാണ്. മതവിശ്വാസവും ഭരണഘടനയും സംബന്ധിച്ച വിവിധ വിഷയങ്ങളിൽ വിശദമായ നിലപാടെടുക്കാൻ ഏഴം​ഗബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിശാല ബെഞ്ചിന്റെ വിധി വന്ന് കഴിഞ്ഞാൽ മാത്രമേ പുന:പരിശോധനാ ഹര്‍ജികളും പരിഗണിക്കൂ. അതുവരെ യുവതീപ്രവേശനം അനുവദിച്ചു  കൊണ്ടുള്ള സുപ്രിംകോടതിയുടെ മുന്‍ വിധിയില്‍ മാറ്റമുണ്ടാക്കില്ല. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഭൂരിപക്ഷ വിധി വായിച്ചത്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആശ്വാസം. അയ്യപ്പഭക്തരുടെ വിജയം. യുവതീപ്രവേശനത്തിനായി സത്യവാങ്‌മൂലം നൽകിയ പിണറായി സർക്കാരിന് തിരിച്ചടി...