Asianet News MalayalamAsianet News Malayalam

തോമസ് ഐസക് വിശ്വാസികളോട് മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്‍

അനേകായിരം വിഷ്ണുഭക്തന്മാരുടെ വോട്ട് കൊണ്ടാണ് തോമസ് ഐസക് ജയിച്ച് മന്ത്രിയാകുന്നതെന്ന് തോമസ് ഐസക് ഓര്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

K Surendran Facebook post against Thomas Issac
Author
thiruvananthapuram, First Published Sep 1, 2020, 8:40 AM IST

തിരുവനന്തപുരം: തോമസ് ഐസക് വിശ്വാസികളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വാമനമൂര്‍ത്തിയെ ചതിയനെന്ന് വിളിച്ച് തോമസ് ഐസക് ആക്ഷേപിച്ചെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. അനേകായിരം വിഷ്ണുഭക്തന്മാരുടെ വോട്ട് കൊണ്ടാണ് തോമസ് ഐസക് ജയിച്ച് മന്ത്രിയാകുന്നതെന്ന് തോമസ് ഐസക് ഓര്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഓണാശംസകള്‍ നേര്‍ന്ന് തോമസ് ഐസക് കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റിനെയാണ് സുരേന്ദ്രന്‍ വിമര്‍ശിച്ചത്. നേരത്തെ ഓണാശംസകള്‍ക്ക് പകരം വാമനജയന്തി ആശംസകള്‍ നേര്‍ന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മലയാളികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. 


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദശാവതാരങ്ങളിലൊന്നായ വാമനമൂര്‍ത്തി ചതിയനാണെന്ന് ഐസക്കിന്  പറയാന്‍ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനന്‍. കോടാനുകോടി വിശ്വാസികളുടെ കണ്‍കണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂര്‍ത്തിയെ നടുവില്‍ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികള്‍ ഓണപ്പൂക്കളമിടുന്നത്. വാമനന്‍ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓര്‍മ്മിക്കണം.

Follow Us:
Download App:
  • android
  • ios