Asianet News MalayalamAsianet News Malayalam

'കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണുക'; മുന്നറിയിപ്പുമായി കെ സുരേന്ദ്രന്‍

ഷഹീന്‍ബാഗ് ആദ്യം വൃത്തിയാക്കുന്നകും  ജനസംഖ്യാ രജിസ്റ്റർ ആദ്യം പൂർത്തിയാക്കുന്നതും ഏകീകൃത സിവിൽ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും കേജരിവാൾ ആയിരിക്കും.

K Surendran Facebook post on Delhi election result
Author
Thiruvananthapuram, First Published Feb 12, 2020, 9:35 AM IST

ദില്ലി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാ‍ര്‍ട്ടിയുടെ വിജയത്തില്‍ ഫേസ്ബുക്ക് പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ദേശീയ മോഹം പ്രകടമാക്കിയ നേതാവാണ് കെജ്‍‍രിവാളെന്നും അതുകൊണ്ടാണ് മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുകയും മഹാരാഷ്ട്രയിലും പഞ്ചാബിലും ഹരിയാനയിലും മത്സരിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അവസാനം എന്ത് സംഭവിച്ചുവെന്നത് ചരിത്രം.

ഷഹീന്‍ബാഗ് ആദ്യം വൃത്തിയാക്കുന്നകും  ജനസംഖ്യാറജിസ്റ്റർ ആദ്യം പൂർത്തിയാക്കുന്നതും ഏകീകൃത സിവിൽ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും കേജരിവാൾ ആയിരിക്കും. കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേജരിവാൾ 2013 ലും 2015 ലും ദേശീയ മോഹം പ്രകടമാക്കിയിരുന്നു. മോദിക്കെതിരെ വാരാണസിയിൽ മൽസരിച്ചതും മഹാരാഷ്ട്രയിലും പഞ്ചാബിലും ഹരിയാനയിലും പതിനായിരക്കണക്കിന് വോളണ്ടിയർമാരെ അണിനിരത്തി തെരഞ്ഞെടുപ്പുകളിൽ മൽസരിച്ചതും അതിന്റെ ഭാഗമായി തന്നെ ആയിരുന്നു. അവസാനം എന്തു സംഭവിച്ചു എന്നത് ചരിത്രം. ഷാഹിൻ ബാഗ് ആദ്യം വൃത്തിയാക്കുന്നതും ജനസംഖ്യാറജിസ്റ്റർ ആദ്യം പൂർത്തിയാക്കുന്നതും ഏകീകൃത സിവിൽ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും കേജരിവാൾ ആയിരിക്കും. കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണുക.

Follow Us:
Download App:
  • android
  • ios