Asianet News MalayalamAsianet News Malayalam

രാമനാട്ടുകര അപകടം: കള്ളക്കടത്തുകാർക്കുള്ള രാഷ്ട്രീയ പിന്തുണയെക്കുറിച്ച് അന്വേഷിക്കണം: കെ.സുരേന്ദ്രൻ

സ്വർണക്കടത്ത് കേസിൽ അധോലോക സംഘങ്ങൾക്ക് സംരക്ഷണം നൽകുന്ന സർക്കാർ നിലപാട് കള്ളക്കടത്തിന് പ്രോൽസാഹനമായി മാറുന്ന അവസ്ഥയാണ്.

K SURENDRAN PRESS MEET
Author
Kozhikode, First Published Jun 22, 2021, 4:37 PM IST

കോഴിക്കോട്: കള്ളക്കടത്ത് സംഘത്തിലെ അഞ്ച് പേർ കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുണ്ടാ സംഘങ്ങൾ പൊലീസ് പരിശോധനയില്ലാതെ എങ്ങനെയാണ് വിമാനത്താവളങ്ങളിൽ വന്നു പോകുന്നതെന്ന് സർക്കാർ പരിശോധിക്കണം. 

സ്വർണക്കടത്ത് കേസിൽ അധോലോക സംഘങ്ങൾക്ക് സംരക്ഷണം നൽകുന്ന സർക്കാർ നിലപാട് കള്ളക്കടത്തിന് പ്രോൽസാഹനമായി മാറുന്ന അവസ്ഥയാണ്. ആരാണ് യുഎഇ കോൺസൽ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ കൊടുത്തത്. രാമനാട്ടുകര കേസിലെ രാഷ്ട്രീയ ബന്ധങ്ങൾ പൊലീസ് അന്വേഷിക്കണം. രാമനാട്ടുകര കേസിലെ പ്രതികളിൽ ഡിവൈഎഫ്ഐ പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും ഉണ്ട് കള്ളക്കടത്തിന് പിന്തുണ നൽകുന്നത് സിപിഎം- എസ്ഡിപിഐ നേതൃത്വം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios