തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്ത് സമരം ശക്തമാക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. താഴേത്തട്ടിലേക്ക് സമരം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ പോരായ്‍മയില്ല. സ്വാഭാവിക കാലതാമസം ആണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും സുരേന്ദ്രന്‍റെ വിമര്‍ശനം. 

കോണ്‍ഗ്രസ് സിപിഎമ്മുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായും സുരേന്ദ്രന്‍ വിമര്‍ശിച്ചു. യുഡിഎഫ് സിപിഎമ്മിന് മുമ്പില്‍ മുട്ടുമടക്കി. സിപിഎമ്മുമായി ഒത്തു തീർപ്പ് ഉണ്ടാക്കിയതിന്‍റെ ഭാഗമായാണ് കോൺഗ്രസ് സമരം പിൻവലിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി പാർട്ടി പുനസംഘടനയിൽ സംസ്ഥാന നേതാക്കൾക്ക് അതൃപ്‌തി ഇല്ല, മറിച്ചുള്ള പ്രചാരണം മാധ്യമ സൃഷ്ടിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.