തിരുവനന്തപുരം:  ബിജെപി നേതാവ് പി എം വേലായുധന്‍റെ പരാതി ഗൗരവമായി കാണുന്നുവെന്ന് കെ സുരേന്ദ്രന്‍. പരാതി പരിഹരിക്കാന്‍ ശ്രമിക്കും. പരിഭവം ഉള്ളവരെ നേരിട്ട് കാണും. ശോഭ സുരേന്ദ്രനെ കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളുവെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.  

വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിലനിർത്താമെന്ന് വാഗ്ദാനം ചെയ്ത് സുരേന്ദ്രൻ വഞ്ചിച്ചെന്ന് വേലായുധന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്‍റെ പ്രതികരണം.

അതേസമയം അഴിമതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പങ്കാളിയായെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് പറയണം. വിജിലന്‍സ് ശിവശങ്കറിനെ പ്രതി ചേര്‍ത്തത് തെളിവുകള്‍ നശിപ്പിക്കാനെന്നും സുരേന്ദ്രന്‍ പറഞ്ഞു.