വർഗീയ ധ്രുവീകരണം നടത്തുന്നത് എല്‍ഡിഎഫും യുഡിഎഫുമാണ്
പാലക്കാട്" ഈ തെരഞ്ഞെടുപ്പിൽ വഖഫ് വിഷയമാണ് പ്രധാന ചർച്ചയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്.വർഗീയ ധ്രുവീകരണം നടത്തുന്നത് എല്‍ഡിഎഫും യുഡിഎഫുമാണ്.ചേലക്കരയിൽ ബിജെപി അട്ടിമറി വിജയം നേടും.വയനാട്ടിൽ ഇടതുമുന്നണികളേയും പിന്നിലാക്കി മുന്നേറ്റം ഉണ്ടാക്കും.പാലക്കാട് ആധികാരിക വിജയം നേടും.വയനാട്ടിൽ എല്‍ഡിഎഫ് പ്രസക്തിയില്ല.ചേലക്കരയിൽ ഇരുമുന്നണികളിലും പ്രശ്നങ്ങളാണ്.ചേലക്കരയിൽ 5000 ത്തോളം വോട്ടുകൾക്ക് വിജയിക്കുമെന്ന വി. ഡി സതീശന്‍റെ പ്രസ്താവനയെ അദ്ദേഹം പരിഹസിച്ചു.കഴിഞ്ഞ തവണ യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് പറഞ്ഞയാളാണ് സതീശനെന്നും അദ്ദേഹം പറഞ്ഞു
സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതെന്ത്? വഖഫ് പരാമർശത്തിൽ ചോദ്യമുയർത്തി സിപിഐ മുഖപത്രം ജനയുഗം
സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി, ഐക്യദാര്‍ഢ്യവുമായി സിറോ മലബാര്‍ സഭയും
