Asianet News MalayalamAsianet News Malayalam

Farm Laws| കാർഷിക നിയമം പിൻവലിക്കൽ തീരുമാനം മുട്ടുമടക്കിയതാണോ എന്ന് ഉടൻ അറിയാമെന്ന് കെ സുരേന്ദ്രൻ

കർഷകർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ എല്ലാം ചെയ്തത്. എത്രയോ കാലമായി കേരളം മണ്ഡി സംവിധാനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്.

K surendran talks about repeal of Farm laws  in Palakkad
Author
Palakkad, First Published Nov 20, 2021, 3:44 PM IST

പാലക്കാട്: കാർഷിക നിയമം പിൻവലിക്കൽ തീരുമാനം മുട്ടുമടക്കിയതാണോ മുട്ടടിക്കുന്നതാണോ എന്ന് വരും ദിവസങ്ങളിൽ കാണാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കർഷകർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ എല്ലാം ചെയ്തത്. എത്രയോ കാലമായി കേരളം മണ്ഡി സംവിധാനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. ഉത്തരേന്ത്യയിൽ കാർഷിക വിളകളുടെ വിൽപ്പന കർഷക സഹകരണ സംഘങ്ങൾ വഴി ചന്തകളിലൂടെയാണ്. അതിവിടെയും കൊണ്ടുവരാൻ സിപിഎമ്മും  കോൺഗ്രസും മുൻകൈ എടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു

കേരളത്തിലും ഹലാൽ ഭക്ഷണം വരാൻ പോകുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മൊയ്ലിയാർമാർ തുപ്പുന്നതാണ് ഹലാൽ ഭക്ഷണം. ഇത് കഴിക്കേണ്ടവർക്ക് കഴിക്കാമെന്നും ആളുകൾക്കിടയിൽ വിഭജനമുണ്ടാക്കാനാണ് ഹലാൽ ഹോട്ടൽ സങ്കൽപ്പമെന്നും സുരേന്ദ്രൻ പാലക്കാട് പറഞ്ഞു.

സംസ്ഥാനത്തെ ബിജെപിയുടെ മണ്ഡലം കമ്മിറ്റികൾ രണ്ടായി വിഭജിച്ചു. ഇനി മുതൽ സംസ്ഥാനത്ത് 280 മണ്ഡലം കമ്മറ്റികൾ ഉണ്ടാവും. പുതിയ മണ്ഡലങ്ങളുടെ പ്രഖ്യാപനം സുരേന്ദ്രൻ പാലക്കാട് നടത്തി. ഓരോ മണ്ഡലത്തിലും ഓരോ സംസ്ഥാന കൗൺസിൽ അംഗങ്ങൾ ഉണ്ടാവുമെന്നും, ഈ മാസം 30 ഓടെ പുതിയ മണ്ഡലം പ്രസിഡന്റുമാർ നിലവിൽ വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios