വയനാട്: സുൽത്താൻ ബത്തേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ററി സ്കൂളിൽ ക്ലാസിൽ നിന്ന് പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധവുമായി കെ സുരേന്ദ്രൻ. ഷഹലയുടെ വീട്ടിലെത്തിയ കെ സുരേന്ദ്രൻ ബന്ധുക്കളുമായി സംസാരിച്ചു. അധ്യാപകരുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും ഭാഗത്ത് നിന്ന് മനുഷ്യത്വ രഹിതമായ അനാസ്ഥയുണ്ടായെന്ന് പ്രതികരിച്ച കെ സുരേന്ദ്രൻ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.