കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് മാസത്തെ വിലക്കാണ് കോടതി സുരേന്ദ്രന് ഏർപ്പെടുത്തിയിരുന്നത്.
പത്തനംതിട്ട: ബി ജെ പി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയിൽ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്. പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കെ ശബരിമല ദർശനത്തിനായി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി റാന്നി മജിസ്ട്രേറ്റ് കോടതി നേരെത്തെ തള്ളിയിരുന്നു.
