Asianet News MalayalamAsianet News Malayalam

യൂത്ത് ലീ​ഗ് ഫണ്ട് തിരിമറി: പണപ്പിരിവ് നടന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളമെന്ന് കെ ടി ജലീൽ

മലപ്പുറത്തെ പള്ളികൾ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള പണപ്പിരിവ് നടന്നു. കത്വ ഫണ്ട് എങ്ങനെ ചെലവഴിച്ചു എന്ന കാര്യം മുസ്ലീം ലീ​ഗ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 
 

k t jaleel comment on youth league katwa fund scam
Author
Thiruvananthapuram, First Published Feb 4, 2021, 11:17 AM IST

തിരുവനന്തപുരം: കത്വ പെൺകുട്ടിയുടെ പേരിൽ മലപ്പുറം ജില്ലയിൽ പണപ്പിരിവ് നടന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് മന്ത്രി കെ ടി ജലീൽ. ഇതിന്റെ പേരിൽ വലിയ തട്ടിപ്പാണ് നടന്നത്. മലപ്പുറത്തെ പള്ളികൾ കേന്ദ്രീകരിച്ചും വലിയ രീതിയിലുള്ള പണപ്പിരിവ് നടന്നു. കത്വ ഫണ്ട് എങ്ങനെ ചെലവഴിച്ചു എന്ന കാര്യം മുസ്ലീം ലീ​ഗ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

Read Also: യൂത്ത് ലീഗ് ഫണ്ട് തിരിമറി ആരോപണം അടിസ്ഥാനരഹിതമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ...

പണം ആർക്ക് നൽകിയെന്നും ഏത് അഭിഭാഷകനെ വെച്ചാണ് കേസ് നടത്തിയതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കണം. ഫണ്ട് തട്ടിപ്പ് ലീഗ് നേതൃത്വം പതിവാക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് അഴിമതിക്ക് നേരെ കണ്ണടയ്ക്കാനുള്ള തന്ത്രമാണ്. യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും പണപ്പിരിവിന്റെ കണക്ക് ചോദിക്കാത്തതിന് പകരമായാണ് കുഞ്ഞാലികുട്ടിയുടെ മടങ്ങി വരവിനെ സ്വാഗതം ചെയ്യുന്നത്. എല്ലാത്തിനും മാധ്യമങ്ങളെ കാണുന്ന പി കെ ഫിറോസ് ഉൾപ്പെടെ ഉള്ളവർ എന്തു കൊണ്ട് മൗനം പാലിക്കുന്നു എന്നും കെ ടി ജലീൽ ചോദിച്ചു. 

Read Also: കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പ്: ആരോപണം തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തത് കൊണ്ടെന്ന് പികെ ഫിറോസ്...


 

Follow Us:
Download App:
  • android
  • ios