ഷംസുദ്ദീനാണ് പ്രതിയെന്നറിഞ്ഞ ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെ വിളിച്ചിട്ടില്ലെന്നും ജലീല്‍ പറഞ്ഞു. 

മലപ്പുറം: വളാഞ്ചേരി പോക്സോ കേസില്‍ എല്‍ഡിഎഫ് കൗൺസിലർ ഷംസുദ്ദിൻ നടക്കാവിലിനെ രക്ഷപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി കെ ടി ജലീൽ. ഷംസുദ്ദീനാണ് പ്രതിയെന്നറിഞ്ഞ ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെ വിളിച്ചിട്ടില്ലെന്നും ജലീല്‍ പറഞ്ഞു. കുറ്റക്കാരന്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. 

വിവാഹ വാഗ്ദാനം നൽകി 16 വയസുകാരിയെ ഷംസുദ്ദീൻ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2016 ജൂലൈയിലായിരുന്നു സംഭവം. നഗരസഭയിലെ 32-ാം ഡിവിഷൻ മെമ്പറാണ് ഷംസുദ്ദീൻ. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചു. ഷംസുദ്ദീൻ മലേഷ്യയിലേക്കോ തായ്‍ലാൻഡിലേക്കോ കടന്നിരിക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം.