തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം അട്ടിമറിയാണെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാൻ  യോഗ്യനല്ലെന്ന് ചെന്നിത്തല തെളിയിക്കുന്നു. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറി മൂലം സംഭവിച്ചതല്ല. ഷോട്ട് സർക്യൂട്ട് മാത്രമാണത്. സെക്രട്ടറിയേറ്റ് പുനരുദ്ധാരണ പദ്ധതി ആലോചിച്ചിരുന്നതാണ്. എന്നാൽ,  പ്രളയം വന്നതിനാൽ അത് നടന്നില്ലെന്നും കടകംപള്ളി പറഞ്ഞു. 

Read Also: മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും...