തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയിൽ ബിജെപിക്ക് സീറ്റുകൾ കുറയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചർച്ചാ വിഷയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുഡിഎഫും- ബിജെപിയും സയാമീസ് ഇരട്ടകളാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയിൽ ബിജെപിക്ക് സീറ്റുകൾ കുറയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ പ്രചാരണം ശക്തമാക്കുകയാണ്. ത്രികോണ മത്സരം ശക്തമായി നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിലാണ്. ഭരണത്തുടർച്ച നേടാൻ എൽഡിഎഫിന് സാധിക്കുമോ, യുഡിഎഫ് മുന്നേറുമോ, കഴിഞ്ഞ തവണ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ബിജെപി അത് തുടരുമോയെന്നാണ് തിരുവനന്തപുരത്തുകാർ ഉറ്റുനോക്കുന്നത്.