മെയ് 29നാണ് സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി നിക്ഷേപകനായ ഇബ്രാഹിം ഹാജി തീകൊളുത്തി മരിച്ചത്.
കോഴിക്കോട്: കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ മുൻ ഡിസിസി സെക്രട്ടറി സുധീർ കുമാർ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെയ് 29നാണ് സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി നിക്ഷേപകനായ ഇബ്രാഹിം ഹാജി തീകൊളുത്തി മരിച്ചത്. രണ്ട് വർഷത്തിനിടെ 2,01,60,000 രൂപയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

