മലയാലപ്പുഴയിലെ പൊതു ഇടങ്ങളിലും ട്രെഡ് യൂണിയൻ രംഗത്തും സജീവ സാന്നിധ്യമായിരുന്നു പി കൈലാഷ്. നാട്ടിലെ ആവശ്യങ്ങൾക്കും നാട്ടുകാർക്കൊപ്പം നിന്ന ചെറുപ്പക്കാരൻ. പക്ഷേ രണ്ട് കൊല്ലം മുന്പ് പെട്ടെന്നുണ്ടായ അസുഖം കൈലാഷിനെ തളർത്തി
പത്തനംതിട്ട: മലയാലപ്പുഴയിൽ കരൾരോഗം ബാധിച്ച പൊതുപ്രവർത്തകൻ ചികിത്സ സഹായം തേടുന്നു. പൊതീപ്പാട് സ്വദേശി പി. കൈലാഷ് ആണ് കരൾ മാറ്റ ശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്.
മലയാലപ്പുഴയിലെ പൊതു ഇടങ്ങളിലും ട്രെഡ് യൂണിയൻ രംഗത്തും സജീവ സാന്നിധ്യമായിരുന്നു പി കൈലാഷ്. നാട്ടിലെ ആവശ്യങ്ങൾക്കും നാട്ടുകാർക്കൊപ്പം നിന്ന ചെറുപ്പക്കാരൻ. രണ്ട് കൊല്ലം മുന്പ് പെട്ടെന്നുണ്ടായ അസുഖം കൈലാഷിനെ തളർത്തി. നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് അസുഖം. കരൾ പൂർണമായും ചുരുങ്ങിപ്പോയി. കരൾ മാറ്റി വയക്കുന്ന ശസ്ത്രിക്രിയ മാത്രമാണ് ജീവിതത്തിലേക്ക് തിരകെ വരാനുള്ള ഏക പ്രതീക്ഷ. കരൾ നൽകാനുള്ള ദാതാവ് തയ്യാറാണ്. പക്ഷെ ശസ്ത്രക്രിയക്ക് ഭീമമായ തുക വേണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ശസ്ത്രക്രീയക്കും തുടർ ചികിത്സയ്ക്കുമായി അറുപത് ലക്ഷം രൂപയോളം ചെലവുണ്ട്
നിർമ്മാണ മേഖലയിലായിരുന്നു കൈലാഷിന് ജോലി. അസുഖം ബാധിച്ചതോടെ ജോലിക്ക് പോകാൻ കഴിയാതെയായി. മൂന്ന് കൊല്ലം മുന്പ് അമ്മ ഗീതയ്ക്ക് അർബുധ രോഗം ബാധിച്ച് അഞ്ച് ശസ്ത്രക്രിയകൾ ചെയ്തു മുപ്പത് ലക്ഷം രപയോളമാണ് അന്ന് ചെലവായത്. അമ്മയുടെ ചികിത്സയ്ക്കായ് വീടും സ്ഥലവും പണയപ്പെടുത്തിയെടുത്ത വായ്പയുടെ തിര്ച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലാണ്. നിലവിൽ നാട്ടുകാർ പഞ്ചായത്തിൽ പിരിവ് നടത്തിയും യുവാക്കളുടെ ക്ലബ്ബുകൾ വോളിബോൾ ടൂർണമെന്റ് നടത്തിയും ചെറിയ തുക കൈലാഷിൻ്റെ ചികിത്സയ്ക്കായി സമാഹരിച്ചിട്ടുണ്ട്. പക്ഷെ ശസ്ത്രക്രിയക്ക് വേണ്ട തുക ആയിട്ടില്ല...
KAILASH P
ACCOUNT NUMBER: 9110 1000 0298 605
IFSC CODE: UTIB 0000 169
AXIS BANK PATHANAMTHITTA BRANCH
GOOGLE PAY 9048995999
