ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം ന​ഗരസഭ കൗൺസിലർ കലാ രാജു. കൗൺസിലർ സ്ഥാനം രാജി വെയ്ക്കില്ലെന്ന് പറഞ്ഞ കല സിപിഎമ്മിലേക്ക് ഇനി തിരികെയില്ലെന്നും നിലപാട് വ്യക്തമാക്കി

കൊച്ചി: ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം ന​ഗരസഭ കൗൺസിലർ കലാ രാജു. കൗൺസിലർ സ്ഥാനം രാജി വെയ്ക്കില്ലെന്ന് പറഞ്ഞ കല സിപിഎമ്മിലേക്ക് ഇനി തിരികെയില്ലെന്നും നിലപാട് വ്യക്തമാക്കി. ഇന്നത്തെ കൗൺസിൽ യോ​ഗത്തിൽ പങ്കെടുക്കും. നിലപാടിൽ ഉറച്ചുനിൽക്കുമെന്നും കലാ രാജു കൂട്ടിച്ചേർത്തു. കൗൺസിലിന് മുന്നോടിയായിട്ടുള്ള എൽഡിഎഫ് പാർലമെന്ററി യോ​ഗത്തിൽ പങ്കെടുക്കില്ല. ഭരണപക്ഷം എതിർക്കപ്പെടേണ്ട തീരുമാനങ്ങൾ കൊണ്ടുവന്നാൽ എതിർക്കുമെന്നും കലാ രാജു പറഞ്ഞു. 

'കൗൺസിലർ സ്ഥാനം രാജി വയ്ക്കില്ല, ഇനി സിപിഎമ്മിലേക്ക് ഇല്ല'; കലാരാജു