Asianet News MalayalamAsianet News Malayalam

'ബാലഭാസ്‍കറിന്‍റേത് ആസൂത്രിതമായ കൊലപാതകം'; ആവര്‍ത്തിച്ച് കലാഭവന്‍ സോബി

ബാലഭാസ്കറിന്‍റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. ചെന്നൈയിലെയും ദില്ലിയിലെയും ഫോറൻസിക് ലാബുകളിൽ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് നുണപരിശോധന.

Kalabhavan Sobi again repeat that Balabhaskar was murdered
Author
Kochi, First Published Sep 26, 2020, 5:04 PM IST

കൊച്ചി: ബലഭാസ്‍കറിന്‍റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന് ആവർത്തിച്ച് കലാഭവൻ സോബി. സ്വര്‍ണ്ണക്കടത്ത് സംഘമാണ് കൊലപാതകത്തിന് പിന്നില്‍. സിബിഐ അന്വേഷണം ശരിയായ വഴിയിലാണ്. തന്‍റെ വാദങ്ങൾ അന്വേഷണ സംഘത്തെ ബോധിപ്പിക്കാൻ കഴിഞ്ഞെന്നും സോബി പറഞ്ഞു. അപകടം നടക്കുമ്പോള്‍ അതുവഴി പോയ സോബി നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. സംശയാസ്പദമായ ചിവരെ കണ്ടുവെന്ന മൊഴി നൽകിയ സോബി ബാലഭാസ്ക്കറിന്‍റെ വാഹനം തല്ലിതർക്കുന്നത് കണ്ടുവെന്നും പറഞ്ഞിരുന്നു. ഈ ആരോപണങ്ങളെ തുടർന്നാണ് സോബിയുടെ നുണ പരിശോധന നടത്താൻ സിബിഐ തീരുമാനിച്ചത്. 

ബാലഭാസ്കറിന്‍റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. ചെന്നൈയിലെയും ദില്ലിയിലെയും ഫോറൻസിക് ലാബുകളിൽ നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് നുണപരിശോധന. നാലുപേരുടേയും മൊഴികളിലെ വൈരുദ്ധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. കള്ളക്കടത്തിലും സാമ്പത്തിക ഇടപാടുകളിലുമുള്ള തർക്കം കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേർന്നൊരുക്കിയ അപകടമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാലഭാസ്ക്കറുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വിഷ്ണുും പ്രകാശും സമ്മതിച്ചിട്ടുണ്ട്. ഇതിലെ സത്യാവസ്ഥ തേടുകയാണ് സിബിഐ. 

അതേ സമയം അപകട സമയത്ത് വാഹമോടിച്ചത് ബാലഭാസ്ക്കറെന്ന ഡ്രൈവർ അർജ്ജുൻറെ മൊഴി ക്രൈം ബ്രാഞ്ച് തള്ളി തളഞ്ഞതാണ്. ബാലാഭാസ്ക്കര്‍ വാഹനമോടിച്ചുവെന്ന് സിബിഐക്കു മുന്നിലും അർജ്ജുൻ ആവ‍ർത്തിച്ചിരുന്നു. നുണപരിശോധനയിലൂടെ ഇക്കാര്യത്തിലും സത്യാവസ്ഥ പുറത്തുകൊണ്ടുവരാണ് സിബിഐ നീക്കം. 

Follow Us:
Download App:
  • android
  • ios