07:04 AM (IST) Jan 14

Malayalam News Live :തൃശൂരിൽ ഇനി കൗമാര കലയുടെ മഹാപൂരം; 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

തൃശ്ശൂരില്‍ 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും.

Read Full Story
06:45 AM (IST) Jan 14

Malayalam News Live :രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും; തിരുവല്ലയിലെ ഹോട്ടലിലെത്തി തെളിവെടുപ്പ് ആരംഭിച്ചു

പാലക്കാട് ഹോട്ടൽ മുറിയിൽ നിന്ന് ലഭിച്ച രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. അതേസമയം, രാഹുലിനെ ക്ലബ്‌ സെവൻ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു.

Read Full Story
05:55 AM (IST) Jan 14

Malayalam News Live :നിയമസഭാ തെരഞ്ഞെടുപ്പ് - സ്ഥാനാർഥി നിർണയം വേ​ഗത്തിലാക്കാൻ കോൺ​ഗ്രസ്; എംപിമാർ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം കേൾക്കാൻ സ്ക്രീനിങ് കമ്മിറ്റി

സ്ഥാനാർഥി നിർണയം വേഗത്തിൽ തീരുമാനിക്കാൻ കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേൾക്കും.

Read Full Story
05:38 AM (IST) Jan 14

Malayalam News Live :ശബരിമല സ്വർണക്കൊള്ള - കെ പി ശങ്കർദാസിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.

Read Full Story
05:26 AM (IST) Jan 14

Malayalam News Live :ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലുമായി ഇന്ന് എസ്ഐടിയുടെ തെളിവെടുപ്പ്, തിരുവല്ലയിലെ ഹോട്ടലിൽ എത്തിക്കും

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ഇന്ന് എസ്ഐടിയുടെ തെളിവെടുപ്പ്. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിക്കും. പാലക്കാടും തെളിവെടുപ്പ് നടക്കും.

Read Full Story