അപകടം ഉണ്ടാകുന്നതിന് മുമ്പ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സുഹൃത്ത് കലാഭവൻ സോബിയ്ക്ക് സിബിഐ വീണ്ടു നുണ പരിശോധന നടത്തുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിൽ വെച്ചാണ് നുണപരിശോധന. ചെന്നൈയിലെയും ദില്ലിയിലെയും ഫൊറൻസിക് ലാബുകളിൽ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടം ഉണ്ടാകുന്നതിന് മുമ്പ് അജ്ഞാതര്‍ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാറിൻറെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും നുണ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ബാലഭാസ്കറിന്റെ ഡ്രൈവർ അർജുനെയും സുഹൃത്തും മുൻ മാനേജരുമായിരുന്ന വിഷ്ണു സോമസുന്ദരം എന്നിവരെ സിബിഐ നുണ പരിശോധന നടത്തിയിരുന്നു.