കളമശ്ശേരിയിൽ കേബിൾ കുരുങ്ങി വയോധികന് പരിക്കേറ്റ സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടൽ.
കൊച്ചി: എറണാകുളം കളമശേരിയിൽ കേബിൾ കുരുങ്ങി വയോധികന് പരിക്കേറ്റ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, കളമശേരി മുൻസിപ്പൽ സെക്രട്ടറി എന്നിവർ ചുമതലപ്പെടുത്തുന്ന മുതിർന്ന ഉദ്യോഗസ്ഥർ മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്നാണ് ഉത്തരവ്.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടൽ. ഇന്നലെ എച്ച്.എം.റ്റി - എൻ.എ. ഡി റോഡിൽ കീഡ് എന്ന സർക്കാർ സ്ഥാപനത്തിന് മുന്നിലാണ് അബ്ദുൾ അസീസിന് അപകടം സംഭവിച്ചത്. കേബിൾ സ്ഥാപിച്ച ഏജൻസിയുടെ വിശദാംശങ്ങളും ഇവർക്ക് അനുമതി ഉണ്ടോ എന്നതും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറും നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു