ഡി ഒന്നര വർഷം അന്വേഷിച്ച കേസാണ്. തെളിവ് ഉണ്ടെങ്കിൽ ഇഡിക്ക് കൊടുക്കട്ടെ. ബിജെപി ഇടതുമുന്നണി സർക്കാരിനെതിരെ രാഷ്ട്രീയമായി കൊണ്ടുവന്ന കേസാണ്. കേസിന്‍റെ അന്വേഷണ ഘട്ടങ്ങൾ എല്ലാം കഴിഞ്ഞതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വാദിയും പ്രതിയുമില്ലാത്ത കേസാണത് എന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
ഇഡി ഒന്നര വർഷം അന്വേഷിച്ച കേസാണ്. തെളിവ് ഉണ്ടെങ്കിൽ ഇഡിക്ക് കൊടുക്കട്ടെ. ബിജെപി ഇടതുമുന്നണി സർക്കാരിനെതിരെ രാഷ്ട്രീയമായി കൊണ്ടുവന്ന കേസാണ്. കേസിന്‍റെ അന്വേഷണ ഘട്ടങ്ങൾ എല്ലാം കഴിഞ്ഞതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
Read Also: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ ഇഡി തുടരന്വേഷണത്തിന്; മൊഴിപ്പകർപ്പിനായി കോടതിയെ സമീപിക്കും
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയില്‍ കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം പി ആവശ്യപ്പെട്ടു. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു. ആരോപണങ്ങൾ നേരിട്ടപ്പോൾ കെ.കരുണാകരനും, ഉമ്മൻ ചാണ്ടിയും മാധ്യമങ്ങളുടെ മുൻപിൽ എത്തിയിരുന്നുവെന്നും കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ആരോപണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണം. സർക്കാരിന്റെ പ്രതിഛായ തകർന്നു. ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു, നടപടി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ
അതേസമയം, സ്വപ്നയുടെ ആരോപണത്തിന് പിനിൽ ഗൂഢാലോചനയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തിരിച്ചടിച്ചു. വർഗീയ ശക്തികൾ ഉൾപ്പെടുന്ന ഗൂഡാലോചന സർക്കാർ അന്വേഷിക്കണം. മുഖ്യമന്ത്രി രാജി വയ്ക്കേണ്ടതില്ല. അടിസ്ഥാന രഹിതമായ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പോലും പറയേണ്ട. പി.സി.ജോർജിന്റെ ഇടപെടൽ സംബന്ധിച്ച തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. തുല്യ ദുഖിതർ ഒരുമിക്കുകയാണെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു.

