രണ്ടുകയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകു,ആവശ്യമുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പറയുന്നുണ്ട്,പിന്തുണച്ച് കാനം
അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിരിലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് മുന്നിലെത്താത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ പിന്തുണച്ച് സിപിഐ സ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിരിലിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. രണ്ടു കയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകു.ആവശ്യമുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭ പുനസംഘടന കാര്യങ്ങളെല്ലാം നേരത്തെ തീരുമാനിച്ചതാണ്.ഗണേഷിന്‍റെ മന്ത്രിസ്ഥാനം നേരത്തെ തീരുമാനിച്ചതാണ്..പുതുപ്പള്ളി ഫലത്തിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു.
വീണ വിജയന്‍റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധന; അന്വേഷണ റിപ്പോർട്ട് നീളുന്നു, വിഷയം തൊടാതെ ഇടത് നേതാക്കൾ
മാസപ്പടി വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; മകളെ ന്യായീകരിച്ച് പ്രതികരണം നിയമസഭയിൽ