Asianet News MalayalamAsianet News Malayalam

സിപിഐ സംസ്ഥാന സെക്രട്ടറി: കാനം രാജേന്ദ്രന് പകരക്കാരനില്ല, അവധി ദേശീയ നേതൃത്വം തീരുമാനിക്കും

സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല തത്കാലത്തേക്ക് അസിസ്റ്റന്റ് സെക്രട്ടറിമാർ വഹിക്കുമെന്നാണ് പാർട്ടി നിർവാഹക സമിതി യോഗം അന്തിമമായി തീരുമാനിച്ചത്

Kanam Rajendran will continue as CPI state secretary kgn
Author
First Published Nov 30, 2023, 2:47 PM IST

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കാനം രാജേന്ദ്രൻ തുടരും. ആരോഗ്യപരമായ കാരണങ്ങളാൽ മൂന്ന് മാസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് അവധി നൽകണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിൽ ഇന്ന് ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗം തീരുമാനമെടുത്തില്ല. ദേശീയ നേതൃത്വം അവധി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു.

സംസ്ഥാന സെക്രട്ടറിയുടെ അധിക ചുമതല തത്കാലത്തേക്ക് അസിസ്റ്റന്റ് സെക്രട്ടറിമാർ വഹിക്കുമെന്നാണ് പാർട്ടി നിർവാഹക സമിതി യോഗം അന്തിമമായി തീരുമാനിച്ചത്. രണ്ട് മാസത്തിനു ശേഷം കാനം രാജേന്ദ്രൻ പാർട്ടിയിൽ വീണ്ടും സജീവമാകും. സംസ്ഥാന നേതൃത്വം കൂട്ടായി ചുമതല വഹിക്കാനും നിർവാഹക സമിതി യോഗത്തിൽ തീരുമാനമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios