കോഴിക്കോട്: കാനത്തില്‍ ജമീല കോഴിക്കോട്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന് കൈമാറി. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദനായിരിക്കും പ്രസിഡണ്ടിന്റെ അധിക ചുമതല. ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനെയായിരുന്നു കാനത്തില്‍ ജമീല പ്രതിനിധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് നന്മണ്ട ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു..