Asianet News MalayalamAsianet News Malayalam

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ഭാസുരാംഗന്റെയും അഖിൽജിത്തിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി

എറണാകുളം പി എം എൽ എ കോടതിയാണ് ഇരുവരുടെയും ജാമ്യ ഹർജി തള്ളിയത്

kandala coop bank scam bail petition of Bhasurangan and son rejected by Ernakulam PMLA court kgn
Author
First Published Dec 22, 2023, 5:13 PM IST

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകൻ അഖിൽജിത്തിന്റെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം പിഎംഎൽഎ കോടതിയാണ് ഇരുവരുടെയും ഹര്‍ജികൾ തള്ളിയത്. പ്രതികളുടെ ബാങ്ക്  അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് ഇഡി വാദം. കണ്ടല ബാങ്കിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നും പ്രതികൾ വാദിച്ചിരുന്നു. തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കള്ളപ്പണ കേസിൽ ഒരു കണ്ടെത്തലും ഇഡി തനിക്കെതിരെ  നടത്തിയിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കേസിലെ ഒന്നാം പ്രതി ഭാസുരാംഗൻ കോടതിയില്‍ ആവശ്യപെട്ടത്. എന്നാൽ പ്രതികളുടെ വാദങ്ങൾ കോടതി മുഖവിലക്ക് എടുത്തില്ല.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios