Asianet News MalayalamAsianet News Malayalam

'101 കോടിയുടെ തട്ടിപ്പെന്ന റിപ്പോര്‍ട്ടിന് പിന്നില്‍ എല്‍ഡിഎഫിലെ ഉയർന്ന നേതാവ്'; ആരോപണവുമായി ഭാസുരാംഗൻ

കുഴപ്പങ്ങൾ ഉണ്ടാക്കിയത് എല്‍ഡിഎഫിലെ ഒരു ഉയർന്ന നേതാവാണ്. 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നും ഭാസുരാംഗൻ ആരോപിക്കുന്നു.

Kandala Cooperative Bank fraud cpm leader bhasurangan about ed questioning nbu
Author
First Published Nov 10, 2023, 7:31 PM IST

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ആരോപണവുമായി ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗന്‍. കുഴപ്പങ്ങൾ ഉണ്ടാക്കിയത് എല്‍ഡിഎഫിലെ ഒരു ഉയർന്ന നേതാവാണ്. 48 കോടി 101 കോടി ആക്കിയത് ഇദ്ദേഹം പറഞ്ഞിട്ടാണെന്നും ഭാസുരാംഗൻ ആരോപിക്കുന്നു. ഇ‍‍ഡി തന്നെ കസ്റ്റഡിയിലെടുത്തിട്ടില്ല. ചോദ്യം ചെയ്യൽ മാത്രമാണ് നടന്നത്. ഇഡി ആവശ്യപ്പെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഭാസുരാംഗന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭാസുരാംഗനെ ഇന്ന് വൈകിട്ടാണ് ഡിസ്ചാർജ് ചെയ്തത്. ഡിസ്ചാർജായ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഇഡി ഉദ്യോഗസ്ഥർ ഇന്നും ചോദ്യം ചെയ്തു. അഖിൽ ജിത്തിന്‍റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്. മാത്രമല്ല കണ്ടല ബാങ്കിൽ വൻ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.

Also Read: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഇഡി പരിശോധന നീണ്ടത് 40 മണിക്കൂര്‍, രേഖകളിൽ കൃത്രിമം നടത്തിയതായി സംശയം

Follow Us:
Download App:
  • android
  • ios