Asianet News MalayalamAsianet News Malayalam

വീണ്ടും ശബരിമല തന്ത്രിയാക്കണം; കണ്ഠരര് മോഹനര് ഹൈക്കോടതിയില്‍

12 വര്‍ഷമായി അകാരണമായി  തന്ത്രി പദവിയിൽ നിന്നു മാറ്റി നിർത്തുന്നതായി മോഹനര് ഹര്‍ജിയില്‍ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, ദേവസ്വം കമ്മീഷണർ എന്നിവരെ എതിർ കക്ഷി ആക്കിയാണ് ഹർജി

kandarar Mohanar files petition in high court seeking direction to devaswom board to appoint him in sabarimala
Author
Cochin, First Published Aug 20, 2019, 12:06 PM IST

കൊച്ചി: തന്നെ ശബരിമല ക്ഷേത്രത്തിൽ തന്ത്രി ആയി നിയമിക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ ഹർജി നൽകി.  12 വര്‍ഷമായി അകാരണമായി  തന്ത്രി പദവിയിൽ നിന്നു മാറ്റി നിർത്തുന്നതായി മോഹനര് ഹര്‍ജിയില്‍ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, ദേവസ്വം കമ്മീഷണർ എന്നിവരെ എതിർ കക്ഷി ആക്കിയാണ് ഹർജി.

ശബരിമലയില്‍ ഒരു വര്‍ഷത്തെ താന്ത്രിക ചുമതലകള്‍ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു, കണ്ഠരര് മോഹനരുടെ മകനാണ് അദ്ദേഹം. തന്ത്രി കണ്ഠരര് രാജീവര് ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് താഴ്‍മണ്‍ മഠത്തിലെ ധാരണപ്രകാരം മഹേഷ് മോഹനര് ചുമതലയേറ്റത്. 

Follow Us:
Download App:
  • android
  • ios