സ്വർണം ചെമ്പായതിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്ന് കണ്ഠര് മോഹനര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദ്വാരപാലകവിഗ്രഹം ഉൾപ്പെടെ എല്ലാം സ്വർണം പൂശിയതായിരുന്നു. ഒരു വർഷമെടുതാണ് നിർമ്മാണ പ്രവർത്തനം നടത്തിയതെന്ന് കണ്ഠര് മോഹനര്

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തന്ത്രി കുടുംബാം​ഗമായ കണ്ഠര് മോഹനര്. സ്വർണം ചെമ്പായതിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്ന് കണ്ഠര് മോഹനര് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദ്വാരപാലക വിഗ്രഹം ഉൾപ്പെടെ എല്ലാം സ്വർണം പൂശിയതായിരുന്നു. ഒരു വർഷമെടുതാണ് നിർമ്മാണ പ്രവർത്തനം നടത്തിയത്. 30 കിലോ സ്വർണം വിജയ്മല്യ ഭക്തി പുരസ്‌ക്കരം സമർപ്പിച്ചു. സ്വർണം ചെമ്പായത്തിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്നും ദ്വാരപാലകശിൽപം സ്വർണമായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ലെന്നും കണ്ഠര് മോഹനര് പറഞ്ഞു. 

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം

ശബരിമല സ്വര്‍ണപ്പാളിയുടെ സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കോടികളുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നൽകി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൂന്ന് വർഷത്തിനുള്ളിൽ മാത്രം 30 കോടിയിലധികം ഭൂമികച്ചവടങ്ങൾ നടന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. മുൻ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടനിലക്കാരൻ. സ്വന്തം പേരിലും ഭാര്യയുടെയും അമ്മയുടെയും പേരിലും ഭൂമി ഇടപാട് നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.