പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ സ്ഥിതി അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ദേശീയ പാതയില്‍ ചാലിങ്കാലില്‍ വാഹനാപകടത്തില്‍ 13 പേ‍ര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് വൈകുന്നേരം ടൂറിസ്റ്റ് ബസും ടെമ്പോട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. കാഞ്ഞങ്ങാട് വിവാഹത്തില്‍ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്നു ബസിലുള്ളവര്‍.

Watch video : കാഞ്ഞങ്ങാട് വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 13 പേര്‍ക്ക് പരിക്ക്

മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികളാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ സ്ഥിതി അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.