ആകാശ് തില്ലങ്കേരിയുടെ കാറ് അപകടത്തിൽ പെട്ടു; കാറിടിച്ച് നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമൻറ് കട്ടയിലിടിച്ച് 4 പേർക്ക് പരിക്ക് പറ്റി. തലയ്ക്ക് പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ആകാശടക്കം രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല.
കണ്ണൂർ: ആകാശ് തില്ലങ്കേരി സഞ്ചരിച്ച കാറ് അപകടത്തിൽ പെട്ടു. ഇന്നലെ അർദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലാണ് അപകടം ഉണ്ടായത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമൻറ് കട്ടയിലിടിച്ച് 4 പേർക്ക് പരിക്ക് പറ്റി. തലയ്ക്ക് പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ആകാശടക്കം രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല.
ശുബൈബ് വധക്കേസിൽ വിചാരണ നേരിടുന്ന ആകാശ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലും ആരോപണ വിധേയനാണ്. സംഭവത്തെക്കുറിച്ച് വിശദ പരിശേധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.