കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപറേഷൻ ഓവർസിയറും ഡ്രൈവറും അറസ്റ്റിലായി. എടക്കാട് സോണലിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ രമേശ് ബാബു, ഡ്രൈവർ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. അലവിൽ സ്വദേശിയിൽ നിന്ന് കെട്ടിട പെർമിറ്റിനായി അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.